
പെരുമ്പാവൂർ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്‌നാട് സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ട്രാവലർ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. കീഴില്ലം തലച്ചിറയിൽ വീട്ടിൽ സണ്ണിയാണ് (55) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ എം.സി റോഡിൽ കീഴില്ലത്തുനിന്ന് ത്രിവേണിക്ക് തിരിയുന്ന ജംഗ്ഷനിലായിരുന്നു അപകടം. നാട്ടുകാർ സണ്ണിയെ ഉടനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റോഡരികിലുള്ള മതിലിൽ ഇടിച്ചുനിന്ന ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നു. മൂന്ന് അയ്യപ്പ ഭക്തൻമാർക്ക് നിസാരപരിക്കേറ്റു. ഭവാനിയാണ് സണ്ണിയുടെ ഭാര്യ. മക്കൾ: ഡിനു, സിനിൽ, പരേതനായ നിതിൻ.