photo
ടി. എം.സുകുമാരപിള്ളയെ ഞാറക്കൽ എസ്.എൻ. ഓഡിറ്റോറിയത്തിൽ വച്ച് ചലച്ചിത്ര സംവിധായകൻ വിനയൻ ആദരിക്കുന്നു

വൈപ്പിൻ: ടി.എം. സുകുമാരപിള്ളക്ക് സൗഹൃദവേദി വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരാവലിയുടെ ആദരം. കോൺഗ്രസ് സജീവ പ്രവർത്തകൻ, മികച്ച പ്രസംഗകൻ, നാടക-ചലച്ചിത്ര സീരിയൽ നടൻ, പത്രപ്രവർത്തകൻ, എസ്.എൻ.ഡി.പി. യോഗം ഡയറക്ടർ, ആർട്ട് ഓഫ് ലിവിംഗ് ഫസ്റ്റ് ഫേസ് ടീച്ചർ, കോൺഗ്രസ് സേവാദൾ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം തിളങ്ങിയ സുകുമാരപിള്ളയെ ഞാറക്കൽ എസ്.എൻ. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ വിനയൻ ആദരിച്ചു.

അഡ്വ. കെ.പി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സിപ്പി പള്ളിപ്പുറം, ജോയി നായരമ്പലം, ചലച്ചിത്ര താരം പൗളി വത്സൻ, സേവ്യർ പുൽപ്പാട്ട് ,ഡി.സി.സി സെക്രട്ടറി എം.ജെ. ടോമി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിവേക് ഹരിദാസ്, ചലച്ചിത്ര നടൻ ഞാറക്കൽ ശ്രീനി, ഗ്രന്ഥ കർത്താവ് ജോസഫ് പനക്കൽ, വി.എസ്. രവീന്ദ്രനാഥ്, എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സോജൻ വാളൂരാൻ, ശിവദാസ് നായരമ്പലം, റെസിഡന്റ്‌സ് അപ്പക്‌സ് കൗൺസിൽ പ്രസിഡന്റ് അനിൽ പ്ലാവിയൻസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, സി.പി.എം നേതാവ് കെ.എസ്. രാധാകൃഷ്ണൻ, ബേസിൽ മുക്കത്ത്, പെരുമ്പിള്ളി ബാങ്ക് പ്രസിഡന്റ് പി. പി. ഗാന്ധി, പോൾ ജെ. മാമ്പിള്ളി, സി.ഡി. ദേശികൻ, റോട്ടറി ക്ലബ് പ്രസിഡന്റ് പി.എസ്. മനോജ്, ടി.കെ. ഗോപാലകൃഷ്ണൻ, ബിജു കണ്ണങ്ങനാട്ട്, യൂത്ത് കോൺഗ്രസ് (എസ് )സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി സജി, കെ.എൻ. ആരോമലുണ്ണി, എം.എ. പ്രേംകുമാർ, ബോബൻ മാപ്ലശേരി, എം.പി. ക്ലീറ്റസ് എന്നിവർ സംസാരിച്ചു.