award
ലീലാമേനോൻ മാദ്ധ്യമ പുരസ്കാരം കെ.സി. നാരായണന് വേണു രാജാമണി സമ്മാനിക്കുന്നു

കൊച്ചി: ലീലാമേനോൻ പത്രപ്രവർത്തനരംഗത്ത് ഉദാത്ത മാതൃകയാണെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയും നയതന്ത്ര വിദഗ്ദ്ധനുമായ വേണു രാജാമണി പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലീലാമേനോൻ മാദ്ധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.സി. നാരായണന് വേണു രാജാമണി സമ്മാനിച്ചു. മികച്ച റിപ്പോർട്ടറിനുള്ള അവാർഡ് മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോർട്ടർ കെ. ഉണ്ണിക്കൃഷ്ണൻ, മികച്ച ഫോട്ടോഗ്രഫറിനുള്ള അവാർഡ് മലയാള മനോരമ ചീഫ് ഫോട്ടോഗ്രഫർ ജോസ്‌കുട്ടി പനക്കൽ, മികച്ച ചാനൽ റിപ്പോർട്ടറിനുള്ള പുരസ്‌കാരം ആൻസി അന്ന എന്നിവർ ഏറ്റുവാങ്ങി. സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ എം.സി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു.

പി. സുജാതൻ, പ്രകാശ് ചന്ദ്രൻ, ഹേമ ടി. തൃക്കാക്കര എന്നിവർ സംസാരിച്ചു. 19 വരെയാണ് പുസ്തകോത്സവം.