കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനം ഭാരതീയ ഭാഷാ ദിവസമായി ആചരിച്ചു. ചടങ്ങിൽ ഇ.എൻ.നന്ദകുമാർ സുബ്രഹ്മണ്യഭാരതി അനുസ്മരണം നടത്തി. ഡോ എം.സി.ദിലീപ് കുമാർ സംസാരിച്ചു.
വൈകിട്ട് സുബ്രഹ്മണ്യഭാരതി അനുസ്മരണത്തിന്റെ ഭാഗമായി ഭാരതിയാർ ദി തമിൾ കുയിൽ എന്ന മ്യൂസിക്കൽ പ്രോഗ്രാം ഗിരിനഗർ ഭവൻസിലെ കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് പുല്ലാങ്കുഴൽ കച്ചേരിയും നൃത്ത സന്ധ്യയും വേദിയിൽ നടന്നു.