മൂവാറ്റുപുഴ: എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആന്റോയുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിൽ 302 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കാവുംകരക്ക് സമീപമുള്ള എ.ടി.എം കൗണ്ടറിന് മുൻവശം നിൽക്കുകയായിരുന്ന കാവുംകര കളപ്പുരയ്ക്കൽ ഷിഹാബിൽനിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. പരിശോധനക്കിടയിൽ മയക്കുമരുന്ന് ഉപേക്ഷിച്ച് ഷിഹാബ് രക്ഷപ്പെട്ടു. മയക്കുമരുന്ന് കൈവശംവച്ച കുറ്റത്തിന് പ്രതിക്കെതിരെ കേസെടുത്തു. പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം ഉ‌ൗർജിതമാക്കി.