madhu-vasudev

അലുവ: നൊച്ചിമ സേവന ലൈബ്രറിയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാവ്യസദസും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ ഡോ. മധു വാസുദേവ് ഉദ്ഘാടനം ചെയ്തു. യുവകവി റഹിം പേരേപറമ്പിലിന്റ പപ്പട സെൽഫി എന്ന കവിത സമാഹാരം പ്രകാശിപ്പിച്ചു. കാവ്യസദസ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അൻസല റഹിം പുസ്തകം ഏറ്റുവാങ്ങി. സേവന പ്രസിഡന്റ് പി.സി. ഉണ്ണി അദ്ധ്യക്ഷനായി.

സെക്രട്ടറി ഒ.കെ. ഷംസുദീൻ, എഴുത്തുകാരി തസ്മിൻ ഷിഹാബ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം സുധീർ മീന്ത്രക്കൽ, പഞ്ചായത്തംഗങ്ങളായ ഷിബു പള്ളിക്കുടി, സ്വപ്ന ഉണ്ണി, ടി.ആർ. രമ, എൻ.എ. നിഷാദ്, ബാലകൃഷ്ണൻ കതിരൂർ, സുധി പനത്തടി എന്നിവർ സംസാരിച്ചു.