
ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കീഴ്മാട് ഗ്രാമപഞ്ചായത്ത്,
കെ.എം.സി ഹൈസ്‌കൂൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഡിമെൻഷ്യ സ്‌ക്രീനിംഗ് ക്യാമ്പ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ മാനേജർ വി.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യോഗം പ്രോജക്ട് കോ-ഓർഡിനേറ്റർ നിധിൻ ജോസഫ് ആമുഖ പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്‌നേഹ മോഹൻ, മെമ്പർമാരായ സാഹിദ അബ്ദുൾ, സലാംഹിത ജയകുമാർ, എസ്.എ.എം. കമാൽ, സി.എസ്. അജിതൻ, പി.എം. മനോഷ്, കെ.കെ. സുബ്രമണ്യൻ, ശ്രീനിക സാജു, ഷിജി രാജേഷ്, നസീന മുഹമ്മദാലി, റാണി സനൽകുമാർ, ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ, ക്യാമ്പ് കോ-ഓർഡിനേറ്റർ അലീന എന്നിവർ സംസാരിച്ചു.