t
ലോകകപ്പ് ട്രോഫിയുടെ മാതൃക നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അനാവരണം ചെയ്യുന്നു.

തൃപ്പൂണിത്തുറ: മരട് നഗരസഭ 6-ാം ഡിവിഷനിൽ ഫുട്ബാൾ ലോകകപ്പ് ആഘോഷങ്ങളോടനുബന്ധിച്ച് ഫുട്ബാളാണ് ലഹരി എന്ന സന്ദേശത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലോകകപ്പ് ട്രോഫിയുടെ മാതൃക പ്രദർശിപ്പിച്ചു. അഞ്ച് അടി ഉയരമുള്ള ട്രോഫി ശാസ്ത്രി നഗറിലാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ചടങ്ങ് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നിർവഹിച്ചു. വികസന സമിതി അദ്ധ്യക്ഷൻ പി.ഡി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സിൽജു ജോസഫ്, എ.ജെ. സാജു, കെ.എൽ. പ്രദീപ്, പി.ഡി. ബെന്നി, പി.എൽ. മനോജ് എന്നിവർ സംസാരിച്ചു.