lions-club
ലയൺസ് ക്ലബ്ബ് 318 സിയുടെ നേതൃത്വത്തിൽ മംഗല്യ ജ്യോതി സമൂഹവിവാഹം എറണാകുളം ടൗൺഹാളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സമൂഹത്തിൽ ലയൺസ് ക്ലബ്ബുകളെ പോലുള്ള സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ലയൺസ് ക്ലബ്ബ് 318 സിയുടെ നേതൃത്വത്തിൽ നടന്ന സമൂഹവിവാഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലയൺസ് ഗവർണർ ഡോ. ജോസഫ് മനോജ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മേയർ എം. അനിൽകുമാർ, ലയൺസ് മുൻ ഇന്റർനാഷണൽ പ്രസിഡന്റ് ഡക്ലാസ് എക്‌സ് അലക്‌സാണ്ടർ, സിനിമ താരങ്ങളായ സായികുമാർ, ബിന്ദു പണിക്കർ, ഉമാ തോമസ് എം.എൽ.എ, സ്വാമി സച്ചിദാനന്ദ, ഇമാം സുഫിയാൻ ബക്കവി, ഫാ. തോമസ് പുതുശ്ശേരി, ആർ. മുരുകൻ, യോഹന്നാൻ മറ്റത്തിൽ, മോന് അമ്മ കൊക്കാട്, വി.സി. ജെയിംസ്, എ.വി. വാമനകുമാർ, വി. അമർനാഥ്, സാംസാൻ തോമസ്, ടി.പി. സജി, സിജി ശ്രീകുമാർ, സിബി ഫ്രാൻസിസ്, വി.എസ്. ജയേഷ്, ജോർജ് സാജു, സൗമ്യ സെബാസ്റ്റ്യൻ, വിൻസി സാജു സി.ജി. രാജഗോപാൽ എന്നിവർ സംസാരിച്ചു.