കൊച്ചി:കടമക്കുടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ കോരാമ്പാടത്തെ സഹകരണ റോഡിന്റെ ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.12.5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. തദ്ദേശ സ്ഥാപന എൻജിനിയറിംഗ് വിഭാഗമാണ് നിർമ്മാണ മേൽനോട്ട ചുമതല വഹിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. വിപിൻ രാജ്, വാർഡ് അംഗങ്ങളായ ജെയ്‌നി സെബാസ്റ്റ്യൻ, ടി.കെ. വിജയൻ എന്നിവർ സംസാരിച്ചു.