
കൊച്ചി: ലോകത്തെ ഏറ്റവും വലിയ കപ്പൽ ക്ലാസിഫിക്കേഷൻ സ്ഥാപനമായ ജപ്പാനിലെ ക്ലാസ് എൻ.കെയുടെ രൂപകൽപ്പനാ അവാർഡിന് കൊച്ചി സർവകലാശാലയിലെ ഷിപ്പ് ടെക്നോളജിയിലെ മൂന്ന് വിദ്യാർത്ഥികൾ അർഹരായി.
ബി.ടെക് ഷിപ്പ് ടെക്നോളജി 43ാം ബാച്ചിലെ വിദ്യാർത്ഥികളായിരുന്ന
സബ് ലെഫ്റ്റനന്റ് ഗൗരവ് ടെഹ്ലാൻ, സബ് ലെഫ്റ്റനന്റ് സമീർ ദീപക് ബഗുൽ, നിതിൻ പത്മനാഭൻ എന്നിവരാണ് ക്ലാസ് എൻ.കെ ബെസ്റ്റ് പ്രൊജക്ട് അവാർഡിന് അർഹരായവർ.
16ന് ഷിപ്പ് ടെക്നോളജി സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ക്ലാസ് എൻ.കെ.ഇന്ത്യ മേധാവി സുമിത്രൻ സമ്പത്ത് ക്ലാസ് എൻ.കെ. ചെയർമാന്റെ ബഹുമതിപത്രവും തുകയും വിതരണം ചെയ്യും.