
കോലഞ്ചേരി: ട്വന്റി20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് എന്നിവരടക്കം പഞ്ചായത്തംഗങ്ങൾ എന്നിവർക്കെതിരെ പൊലീസിൽ പരാതി നൽകിയ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നടപടിയിൽ ട്വന്റി20 ഐക്കരനാട് കമ്മിറ്റി പ്രതിഷേധിച്ചു.
രാഷ്ട്രീയമായ പ്രതിഷേധത്തെ ദുർവ്യാഖ്യാനം നടത്തുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. എം.എൽ.എയുടെ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കമ്മിറ്റി അറിയിച്ചു. എം.എൽ.എയുടെ തെറ്റായ നടപടികൾക്കെതിരെ യോഗത്തിൽ പ്രമേയം പാസാക്കി.