r

കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ പാണംകുഴിയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഹരിത ബയോപാർക്കിന്റെ ഉടമ രാജപ്പന് ആദരം. ക്രാരിയേലി സർവീസ് സഹകരണബാങ്കിൽ നടന്ന ചടങ്ങിൽ കേരളബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലാണ് ആദരിച്ചത്.

വിനോദസഞ്ചാരികളുടെ ആകർഷണമാണ് ഈ പാർക്ക്. അപൂർവകൃഷികളും വനത്തിനുള്ളിൽ പ്രകൃതിസൗഹൃദമായ ചിൽഡ്രൻസ് പാർക്കും പാർക്കിന്റെ പ്രത്യേകതയാണ്. സംസ്ഥാന സർക്കാരിന്റെ അഗ്രി ടൂറിസം നെറ്റ്‌വർക്കിൽ ജില്ലയിലെ ഏക ടൂറിസ്റ്റ് കേന്ദ്രവുമാണിത്.

മുൻ എം.എൽ.എ സാജു പോൾ, കൂവപ്പടി ബ്ലോക്ക് പ്രസിഡന്റ്‌ ബേസിൽ പോൾ, ക്രാരിയേലി കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.ജി. വിജയൻ, സെക്രട്ടറി എം.വി ഷാജി, വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, കേരള ബാങ്ക് ഡയറക്ടർ അഡ്വ.പുഷ്പ ദാസ്, ബ്ലോക്ക് അംഗം നാരായണൻ നായർ എന്നിവർ പങ്കെടുത്തു.