കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് 12-ാം വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ മുത്തൂറ്റ് സ്നേഹാശ്രയയുടെ സഹകരണത്തോടെ സൗജന്യ ജീവിതശൈലി, വൃക്ക, ഹൃദ്രോഗ നിർണയക്യാമ്പ് നടത്തി. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. പി.പി. രാജൻ, എം.കെ. സാജൻ, ഇ.എം. അഷ്റഫ്, ടി.പി. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.