കൊച്ചി: അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലുള്ള കെ.എസ്.യുവിന്റെ പുതിയ സംസ്ഥാന കമ്മിറ്റി എറണാകുളം ഡി.സി.സി ഓഫീസിൽ ചാർജെടുത്തു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ചടങ്ങ് ഉദ്ഘാടനംചെയ്തു. മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും എൻ.എസ്.യു ജനറൽ സെക്രട്ടറിയുമായ കെ.എം. അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ കെ.സി. ജോസഫ്, പി.സി. വിഷ്ണു നാഫ്, ടി. സിദ്ദീഖ്, ഷാഫി പറമ്പിൽ, ഉമ തോമസ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജോസ് വാഴയ്ക്കൻ, ജയ്‌സൺ ജോസഫ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആലോഷ്യസ് സേവ്യർ എന്നിവർ സംസാരിച്ചു.