അങ്കമാലി: സെൻ വിൻസന്റ് ഡി പോൾ സൊസൈറ്റി, സെന്റ് ജോർജ് കോൺഫറൻസ്, ആത്മജീവൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ സംയുക്തമായി കൊച്ചിൻ കാൻസർ സൊസൈറ്റിയുമായി സഹകരിച്ച് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക പാരിഷ് ഹാളിൽ മെഡിക്കൽ ക്യാമ്പ് നടത്തി. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ.ജിമ്മി പൂച്ചക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഡോ.ചിത്രതാര ഗംഗാധരൻ ക്ലാസെടുത്തു. ഫാ.ജിമ്മിൽ ജോസ്, സോണി ചാത്തംപറമ്പിൽ, പീറ്റർ സെബാസ്റ്റ്യൻ, ജോജോ മനയംപിള്ളി, ബാസ്റ്റിൻ ഡി. പാറക്കൽ, ടി.ടി.മാത്തുക്കുട്ടി, നൈജോ വർഗീസ്, എ.യു.പൗലോസ്, ജോസ് ജോസഫ് ആട്ടുകടവിൽ എന്നിവർ നേതൃത്വം നൽകി.