sreelakshmi
കെ.യു.ശ്രീലക്ഷ്മി

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) എം.എസ്‌സി ബയോടെക്‌നോളജി 2020-22 പരീക്ഷയിൽ 8.37 ഓവറോൾ സ്‌കോർ നേടി കെ.യു. ശ്രീലക്ഷ്മി ഒന്നാം റാങ്ക് നേടി. 8.16 സ്‌കോറുമായി എം. മുഹമ്മദ് അബ്ദുൾ ഖാദർ രണ്ടാം റാങ്കും 8.10 സ്‌കോറുമായി എ. അജ്മൽ മൂന്നാം റാങ്കും നേടി.

തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര കുറ്റിക്കാട്ടു വീട്ടിൽ ഇ.കെ. ഉണ്ണികൃഷ്ണന്റെയും മിനിയുടെയും മകളാണ് ശ്രീലക്ഷ്മി. തിരുവനന്തപുരം മണക്കാട് ബുഷ്‌റ മൻസിലിൽ മുഹമ്മദ് സാലിഹിന്റെയും വാഹിദയുടെയും മകനാണ് മുഹമ്മദ് അബ്ദുൾ ഖാദർ. കൊല്ലം ചത്തിനാംകുളം അജീസ് മൻസിൽ എസ്. അസീമിന്റെയും എ. നൂർജഹാന്റെയും മകനാണ് അജ്മൽ.