
അങ്കമാലി: ലഹരിക്കെതിരെയുള്ള സംസ്ഥാനസർക്കാരിന്റെ ഗോൾ ചലഞ്ച് കാമ്പയിന്റെ ഭാഗമായി 'ലഹരിയാവാം കളിയിടങ്ങളോട് "എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയും എസ്.എഫ്.ഐ ഏരിയാ കമ്മിറ്റിയും തമ്മിൽ സൗഹൃദമത്സരം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി. സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ്, രാഹുൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.