ചോറ്റാനിക്കര: ശാസ്ത്രീയരീതിയിൽ നെൽക്കൃഷി ചെയ്ത് ചെലവു കുറച്ച് കൂടുതൽ വരുമാനമുണ്ടാക്കാനും രാസവളങ്ങളും രാസ കീടനാശിനികളും ഗുണനിലവാരത്തോടെ ഉപയോഗിക്കാനും പരിസ്ഥിതിയാഘാതം കുറയ്ക്കാനുമുതകുന്ന കൃഷിരീതികൾ സംബന്ധിച്ച് കർഷകർക്ക് പരിശീലനം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലിയ ജെയിംസ് അദ്ധ്യക്ഷയായി. റിട്ട.കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജിത് കുമാർ ക്ലാസെടുത്തു. കൃഷി ഓഫീസർ യദു രാജ് സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ.എം.സുനിൽ നന്ദിയും പറഞ്ഞു.