കൊച്ചി: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട 'പ്രകൃതി ദുരന്തങ്ങൾ എങ്ങനെ ലഘൂകരിക്കാം" എന്ന വിഷയത്തിൽ ഇന്ത്യൻ- അമേരിക്കൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ശില്പശാല നാളെ കൊച്ചിൻ ഹോട്ടൽ ഹോളിഡേയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ ജിയോ ടെക്‌നിക്കൽ സൊസൈറ്റിയും ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അമേരിക്കൻ സൊസൈറ്റി ഒഫ് സിവിൽ എൻജിനിയേഴ്‌സും തമ്മിൽ ധാരണാപത്രം ഒപ്പുവയ്ക്കും. യു.എസിലെയും ഇന്ത്യയിലെയും വിദഗ്ദ്ധർ ഈ മേഖലകളിലെ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കും.