
മൂവാറ്റുപുഴ: എസ്.എൻ.ഡി.പി.യോഗം 726-ാം നമ്പർ കടാതി ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ പ്രസിഡന്റ് വി.കെ നാരായണൻ പൊതുയോഗം ഉദ്ഘാടനം ചെയ്‌തു.
യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി അഡ്വ. എ.കെ.അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിഅംഗം എം.എസ്. വിൽസൻ എന്നിവർ സംസാരിച്ചു. ശാഖാ കമ്മിറ്റിയംഗങ്ങൾ, വനിതാസംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികളും ശാഖാ കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
തുടർന്ന് തിരഞ്ഞെടുപ്പിൽ യൂണിയൻ പ്രസിഡന്റ് വി.കെ. നാരയണൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഷാജി കെ.എസ് (പ്രസിഡന്റ്), അഡ്വ. ദിലീപ് എസ്. കല്ലാർ (വൈസ് പ്രസിഡന്റ്), എം.എസ്. ഷാജി (സെക്രട്ടറി), എ.സി. പ്രതാപചന്ദ്രൻ (യൂണിയൻ കമ്മിറ്റിയംഗം), കമ്മിറ്റി അംഗങ്ങളായി അനുസോമൻ, സജി എം.എൻ, എം.ആർ വിജയൻ, എം.ആർ. സമജ്, രാജു, കെ.ടി. ബിനുകുമാർ, സീമ അശോകൻ എന്നിവരെ തിരഞ്ഞെടുത്തു.
പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി ആർ.സി. സന്തോഷ്, ജയകുമാർ, അജയൻ എന്നിവരെയും തിരഞ്ഞെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു, മറ്റ് ഉപരിപഠനങ്ങൾ പാസായ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡും ശാഖാ പഠനക്ലാസിലെ കുട്ടികൾക്ക് ബുക്കുകളും പേനയും വിതരണം ചെയ്‌തു.