upspaipra

മൂവാറ്റുപുഴ: പായിപ്ര ഗവ.യുപി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പരിസ്ഥിതി ക്ലബ്ബ് ജില്ലാ കോ-ഓർഡിനേറ്റർ പി.എം. സുബൈർ ഉദ്ഘാടനം ചെയ്തു. ഈ വർഷം ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തന പാക്കേജ് സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ.എം.നൗഫൽ അവതരിപ്പിച്ചു.

സ്കൂളിൽ പായിപ്ര കൃഷിഭവന്റെ സഹായത്തോടെ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബ് അസിസ്റ്റന്റ് കോ-ഓഡിർനേറ്റർ അജിത രാജ് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് പി.ഇ നൗഷാദ്,​ അദ്ധ്യാപകരായ ദിവ്യ ശ്രീകാന്ത്, ശ്രീജമോഹനൻ, നിസമോൾ കെ.എ, സ്കൂൾ ലീഡർ മുഹമ്മദ് ഈസ എന്നിവർ സംസാരിച്ചു.