panchayath

മൂവാറ്റുപുഴ: എൽ .എസ് .എസ്, യു .എസ് .എസ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് പായിപ്ര പഞ്ചായത്തിന്റെ ആദരം. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ഇ. നാസർ സ്വാഗതം പറഞ്ഞു .വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം .സി .വിനയൻ, അംഗങ്ങളായ ഇ.എം. ഷാജി, പി.എം.അസീസ്, എൽജി റോയ്, വിജി പ്രഭാകർ, ഹെഡ്മാസ്റ്റർ പി .എ .സലീം തുടങ്ങിയവർ സംസാരിച്ചു. എൽ. എസ് .എസ്, യു. എസ് .എസ് പരീക്ഷകളിൽ 105 വിദ്യാർത്ഥികൾ മൂവാറ്റുപുഴ ജില്ലയിൽ നിന്ന് വിജയിച്ചു. പായിപ്ര പഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.ബി സ്കൂൾ തൃക്കളത്തൂർ ,ഗവൺമെന്റ് യു.പി സ്കൂൾ പായിപ്ര ,ഗവൺമെന്റ് യു.പി സ്കൂൾ മുളവൂർ ,ഗവൺമെന്റ് എൽ.പി.ജി സ്കൂൾ തൃക്കളത്തൂർ, എം. എസ് .എം. എൽ .പി സ്കൂൾ മുളവൂർ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളെയാണ് പായിപ്ര ആദരിച്ചത്.