memory

മൂവാറ്റുപുഴ: നിർമ്മാണത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ.തങ്കപ്പൻ അനുസ്മരണം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായ ബാബു പോൾ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എം.എൽ.എയുമായ എൽദോ എബ്രഹാം ഫോട്ടോ അനാച്ഛാദനം നടത്തി. നിർമ്മാണത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് കെ.കെ.ശശി അദ്ധ്യ ക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എ. നവാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാബുരാജ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ. സുരേഷ്,​എം.വി.സുഭാഷ് എന്നിവർ സംസാരിച്ചു.