sndp

കോതമംഗലം: എസ്.എൻ.ഡി.പി യോഗം പിണ്ടിമനശാഖാ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ചുമതലയേറ്റെടുക്കലും നടന്നു. ശാഖാ ഹാളിൽ നടന്ന ചടങ്ങ് യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.എ.സോമൻ അദ്ധ്യക്ഷനായി.

യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് എം.ബി.തിലകൻ, സൈബർ സേന സംസ്ഥാന വൈസ് ചെയർമാൻ എം.കെ. ചന്ദ്രബോസ്, വനിതാസംഘം ശാഖാ സെക്രട്ടറി ഷേർളി രവി,​ എംപ്ലോയീസ് ഫോറംശാഖാ കൺവീനർ സി.പി മനോജ്,​ ശാഖാ പ്രസിഡന്റ് എം. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾക്ക് യൂണിയൻ സെക്രട്ടറി പി.എ. സോമൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഭാരവാഹികൾ

എം.അനിൽകുമാർ (പ്രസിഡന്റ്), എം.കെ. മഹിപാൽ (വൈസ് പ്രസിഡന്റ്) എം.കെ.കുഞ്ഞപ്പൻ (സെക്രട്ടറി) എ.പി ബൈജു ( യൂണിയൻ കമ്മറ്റി അംഗം),​ പി.കെ സുകുമാരൻ, എം.പി. രാജേഷ്, വി.ഡി. മോഹനൻ, ഇ.കെ. ചന്ദ്രൻ, സി.കെ. ബിജു, വിജയൻ സി.കെ, വേലായുധൻ നാരായണൻ,​ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി ദീപ രവി, സജി ടി.കെ, ഉണ്ണീഷ് രാമചന്ദ്രൻ എന്നിവരാണ് ഭാരവാഹികളായി ചുമതലയേറ്റത്.