കൊച്ചി: പി.ടി. തോമസ് ജന്മദിനാഘോഷത്തിന്റെ ഭാഗമായി കടവന്ത്ര യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് അശ്വിൻ ബിജുരാജിന്റ നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്ക് പൊതിച്ചോറ് നൽകി. ഗിരിനഗർ 55-ാം ഡിവിഷൻ കൗൺസിലർ മാലിനി കുറുപ്പിന്റെ സഹായത്തോടെയാണിത്. യൂത്ത് കോൺഗ്രസ് കടവന്ത്ര മണ്ഡലം പ്രസിഡന്റ് സെന്തിൽ ആറുമുഖം, തൃക്കാക്കര ബ്ലോക്ക് സെക്രട്ടറി ജോമോൻ കെ. ജോൺ, മിഥുൻ വള്ളുവശേരി എന്നിവർ പങ്കെടുത്തു.