കൊച്ചി: ഭാരതീയ പൈതൃക കലകളെ പുതുതലമുറയെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, ഭാരതീയ വിദ്യാഭവനും ഇൻഫോസിസ് ഫൗണ്ടേഷനും സംയുക്തമായി സംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് നാലിന് ഭാരതീയ വിദ്യാഭവൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ തുള്ളൽ ത്രയം അരങ്ങേറും. കലാമണ്ഡലം സുരേഷ് കാളിയത്തും സംഘവുമാണ് തുള്ളൽ ത്രയം അവതരിപ്പിക്കുന്നത്.