ചോറ്റാനിക്കര: കാരിക്കോട് ഗവ.യു.പി സ്കൂളിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച നീന്തൽകുളത്തിൽ ആദ്യമായി മത്സരം സംഘടിപ്പിക്കുന്നു. നീന്തൽ മത്സരത്തിന്റെ ഉദ്ഘാടനം 17ന് രാവിലെ 9 ന് നടക്കും. 18 വയസിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 25 മീറ്റർ ഫ്രീസ്റ്റൈൽ,​ 50 മീറ്റർ ഫ്രീസ്റ്റൈൽ,​ 25 മീറ്റർ ബാക്ക്ട്രോക്ക്,​ 50 മീറ്റർ ബാക്ക് സ്ട്രോക്ക്,​ 4 X 25 മീറ്റർ റിലേ എന്നിവയിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്

+919847849494, +91 94009 41603 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന്

പ്രസിഡന്റ് മറിയാമ്മ ബെന്നി അറിയിച്ചു.