പറവൂർ: സർക്കാർ അഭിഭാഷകരുടെ നിയമനത്തിൽ പട്ടികജാതി - വനിത - വികലാംഗ സംവരണം ഉറപ്പുവരുത്തണമെന്ന് ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ദേശീയ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ ഡോ. ജി. മോഹൻ ഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി. രമേശ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റും അഡ്വക്കേറ്റ് ജനറലുമായ അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ്, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം. ചെറിയാൻ, ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ.എൻ. അനിൽകുമാർ, സ്റ്റേറ്റ് അറ്റോർണി അഡ്വ. എൻ. മനോജ്കുമാർ, സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദ്, ജില്ലാ സെക്രട്ടറി കെ.കെ. നാസർ, എൻ.സി. മോഹനൻ, ലത ടി. തങ്കപ്പൻ, എൻ.എ. അലി, തോമസ് എബ്രഹാം, ടി.ആർ. ബോസ്, ടി.ജി. അനൂബ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ടി.പി. രമേശ് (പ്രസിഡന്റ്), കെ.കെ. മുഹിനുദീൻ, കെ.സി. പൗലോസ്, മറിയാമ്മ മേഴ്സി (വൈസ് പ്രസിഡന്റുമാർ), കെ.കെ. നാസർ (സെക്രട്ടറി), ജോർജ് ജോസഫ്, മായാ കൃഷ്ണൻ, എം.ജി. ശ്രീകുമാർ (ജോയിന്റ് സെക്രട്ടറിമാർ), ദിനേശ് മാത്യു മുരിക്കൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.