കളമശേരി: പി.എഫ് പെൻഷൻ സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജോയിന്റ് ഓപ്ഷൻ നൽകുന്നതിന് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. ഫാക്ട് ലീഗൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദ്യോഗമണ്ഡൽ എസ്.ഡി.എസ് മേനോൻ ഹാളിലും അമ്പലമേട് ഫാക്ട് ക്രഡിറ്റ് സൊസൈറ്റി ഹാളിലുമാണ് ഹെൽപ്പ് ഡെസ്ക് തുറന്നത്. 17 വരെ രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ എ,​ബി,​ സി,​ഡി എന്നിങ്ങനെ നാലായി തിരിച്ച അപേക്ഷാ ഫോറങ്ങൾ നൽകി പൂരിപ്പിക്കാൻ നാല് ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്.