കൊച്ചി: യശോറാം ചാരിറ്റബിൾ ട്രസ്റ്റ് സ്‌കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ച 29-ാമത് സംസ്ഥാനതല പ്ലാൻ വരയ്ക്കൽ മത്സരത്തിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു. കോൺവെന്റ് റോഡിലെ യശോറാം ബിൽഡിംഗിലെ എ.ആർ.എസ് വാദ്ധ്യാർ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങ് സി.എസ്.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫിയിലെ റിട്ട. ശാസ്ത്രജ്ഞൻ ഡോ. എം.ആർ. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു.