
കുറുപ്പംപടി : കുറുപ്പംപടി കുറിച്ചിലക്കോട് റോഡിൽ വാഹനാപകടം. അമിത വേഗത്തിൽ വന്ന കാർ അകനാട് വളവിൽ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ശനിയാഴ്ച രാത്രി 11.00 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. രാത്രിയിൽ ക്രെയിൻ ഉപയോഗിച്ചാണ് വാഹനം ഉയർത്തിയത്. റോഡിന്റ വീതിക്കുറവും ഒരു ഭാഗത്ത് ഒരാൾ താഴ്ച്ചയിൽ കുഴിയുമാണ്. നിരവധി വാഹനങ്ങൾ ഇവിടെ നിയന്ത്രണം വിട്ട് താഴ്ചയിൽ വീണിട്ടുണ്ട്. നാട്ടുകാർ നിരവധി തവണ പരാതികൾ നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.