kothamangalam

കോതമംഗലം: കീരംപാറ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ മാമച്ചൻ ജോസഫിനെ തിരഞ്ഞെടുത്തു. ഇടതു മുന്നണി സ്ഥാനാർത്ഥി വി. സി. ചാക്കോയെ ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.13 അംഗ ഭരണസമിതിയാൽ എൽ.ഡി.എഫിന് ആറ്, യു.ഡി.എഫിന് എഴ് എന്നിങ്ങനെയാണ് അംഗങ്ങളുടെ എണ്ണം.

സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. സ്വതന്ത്ര അംഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട എൽ.ഡി.എഫിലെ പ്രസിഡന്റ് വി.സി. ചാക്കോ രാജിവച്ചതിനെ തുടർന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ടൗണിൽ ആഹ്ലാദ പ്രകടനവും മധുരവിതരണവും നടത്തി. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് മാമച്ചൻ ജോസഫ് പറഞ്ഞു.