
പറവൂർ: വീരമൃത്യുവരിച്ച കെടാമംഗലം സ്വദേശിയായ ഒ.യു. മുഹമ്മദിനോടുള്ള ആദരസൂചകമായി കെടാമഗലം സൗഹൃദക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള 'ആദരവ് 2022 മുഹമ്മദ് സ്മൃതി" പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പി.യു. രമേശൻ അദ്ധ്യക്ഷത വഹിച്ചു.
എസ്. ശർമ്മ, പി. രാജു, ഫിലിപ്പ് മമ്പാട്ട്, വി.എ. പ്രഭാവതി, കെ.ഡി. വിൻസന്റ്, എം.എസ്. രതീഷ്, ധന്യ സുരേഷ്, കെ.എൻ. വിനോദ്, എം.കെ. വിക്രമൻ, സിബി മോഹൻ, വി.എസ്. അനിൽകുമാർ, വിനോദ് കെടാമംഗലം, എം.ആർ. സജീവ് എന്നിവർ സംസാരിച്ചു. മുഹമ്മദിന്റെ മാതാവ് അലീമയ്ക്ക് പ്രതിപക്ഷനേതാവ് ആദരവ് സമർപ്പിച്ചു. പ്രദേശത്ത് സൈനിക സേവനമനുഷ്ഠിക്കുന്നവരെയും മുൻ സൈനികരെയും വിവിധ മേഖലകളിലും മികവ് തെളിയിച്ച കെ.ജെ. തോമസ്, കെ.ഒ. വർഗീസ്, പറവൂർ ബാബു, ലെനിൻ പി. സുകുമാരൻ, ഡോ. മനു പി. വിശ്വം, പി.പി. സുകുമാരൻ, കൃഷ്ണദേവ് വിനോദ്, സി.ബി. ജീബു എന്നിവരെയും ആദരിച്ചു. തുടർന്ന് സിനിമാ -സീരിയൽ രംഗത്തെ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാസന്ധ്യ നടന്നു.