
ആലുവ: കാൽനൂറ്റാണ്ടിന് ശേഷം കുട്ടമശേരി തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരങ്ങളിൽ യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച നെൽക്കൃഷി രണ്ടുദിവസമായി പെയ്‌ത പേമാരിയിൽ പൊലിഞ്ഞു. കുട്ടമശേരി സൂര്യ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ 30 യുവാക്കൾ ആരംഭിച്ച കൃഷിയാണ് വെള്ളത്തിലായത്.
ഒരു മാസം മുമ്പായിരുന്നു കൃഷിയുടെ ഒരുക്കങ്ങൾ. 26 ഏക്കറിൽ ഞാറ് നട്ടിട്ട് രണ്ടാഴ്ച് ആകുന്നേയുള്ളൂ. കൂലിപ്പണിക്കാരായ യുവാക്കൾ നിത്യച്ചെലവിനുള്ളതിൽ നിന്ന് സ്വരുക്കൂട്ടിയാണ് നെൽക്കൃഷിക്കായി പണം കണ്ടെത്തിയത്.