
കാലടി: കാഞ്ഞൂർ തുറവുംകര പുളിയാമ്പിള്ളി ഭഗവതി ക്ഷേത്രത്തിലെ ചുറ്റുമതിലിന്റെയും അലങ്കാര ഗോപുരത്തിന്റെയും ശിലാന്യാസം നടന്നു. തന്ത്രി വേഴപ്പറമ്പ് ഈശാനൻ നമ്പൂരിയുടെയും ക്ഷേത്രം മേൽശാന്തി സാബു ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ കെ.കെ. കർണൻ ശിലാന്യാസ കർമ്മം നടത്തി. റിസീവർ ആശാ ബാബു അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് പറക്കാട്ട്, സദാശിവൻ, മുരളി, ശ്രീരഞ്ജിത്ത്, രതീഷ്, സനീഷ് ശാന്തി, സുധാകരൻ, ജോഷി, ഗോപൻ എന്നിവർ സംസാരിച്ചു.