snm-collgege-

പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം പൊലീസ് അക്കാഡമി അസി.ഡയറക്ടർ പി.എ. മുഹമ്മദ് ആരിഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി. മധു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത, എച്ച്.എം.ഡി.പി സഭ സെക്രട്ടറി ഡി. സുനിൽകുമാർ,​ അലുമിനി സെക്രട്ടറി എം.ബി. നിഖിൽ, എ.സി.പി. കെ.കെ. സജീവ്, സിജി സച്ചി തുടങ്ങിയവർ സംസാരിച്ചു. വിവിധ രംഗങ്ങളിൽ അംഗീകാരം നേടിയ പൂർവ്വവിദ്യാർത്ഥികളെയും വകുപ്പ് മേധാവികളെയും അനുമോദിച്ചു.

മത്സരത്തിലൂടെ കണ്ടെത്തിയ ലോഗോ പ്രകാശനം ചെയ്തു. ലോഗോ തയ്യാറാക്കിയ പി.വി. കൃഷ്ണകുമാറിന് പുരസ്‌കാരം നൽകി. ഡി. മധു (പ്രസിഡന്റ്) എം.ബി. നിഖിൽ (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.