കിഴക്കമ്പലം: കുടുംബാംഗങ്ങൾ ഉംറ തീർത്ഥാടനത്തിന് പോയപ്പോൾ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണശ്രമം. പള്ളിക്കര പിണർമുണ്ട കോണ്ടപ്പിള്ളി മീതീൻ കുഞ്ഞിന്റെ വീട്ടിലാണ് സംഭവം. നാലുദിവസം മുമ്പാണ് ഇവർ ഉംറയ്ക്ക് പോയത്. ഇന്നലെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് വീട് തുറന്നുകിടക്കുന്നത് കണ്ടത്. മുകൾനിലയിലെ തകരഷീ​റ്റുകൊണ്ട് മേഞ്ഞ മേൽക്കൂരയുടെ സീലിംഗ് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അമ്പലമേട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.