വൈപ്പിൻ: റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകി വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാതയിൽ കെ. എസ്.ടി. പി. പദ്ധതി നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം ടൂറിസം , പൊതുമരാമത്ത്മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നിർവ്വഹിക്കും. വൈകിട്ട് ഏഴിന് എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.
ഹൈബി ഈഡൻ എം.പി, മുൻമന്ത്രി എസ്. ശർമ്മ എന്നിവർ മുഖ്യാതിഥികളാകും. പൊതുമരാമത്ത് എക്‌സി. എൻജിനിയർ സി. എം. സ്വപ്‌ന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തുളസി സോമൻ, ട്രീസ മാനുവൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ത്രിതല തദ്ദേശസ്ഥാപന ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.