photo

വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ മൊബൈൽ മാവേലി സ്റ്റോർ പ്രവർത്തനം തുടങ്ങി. കാളമുക്ക് ജംഗ്ഷനിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ. എ. ഉദ്ഘാടനം നിർവഹിച്ചു. അരിയും പലവ്യഞ്ജനങ്ങളും മാവേലി നിരക്കിൽ മൊബൈൽ സ്റ്റോറിൽ ലഭ്യമാകും.
എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനോജ് കുമാർ, വാർഡ് അംഗം ചിന്താമണി ഷാജി, താലൂക്ക് സപ്ലൈ ഓഫീസർ ടി. ശോഭ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജൂനിയർ മാനേജർ ടി. അനിത, പള്ളുരുത്തി റേഷനിംഗ് ഇൻസ്‌പെക്ടർ പി.വി. സതീഷ് കുമാർ, ഓൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ. ഇസഹാക്ക് എന്നിവർ സംസാരിച്ചു.