
പറവൂർ: ദേശീയപാത 66ൽ തുരുത്തിപ്പുറം മാർക്കറ്റിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ കൈതാരം പഴങ്ങാട്ടുവെളി തൊമ്മംകണ്ടത്തിൽ അബ്ദുറഹൂഫിന്റെ മകൻ അസീം (19) മരിച്ചു. തിങ്കളാഴ്ച രാവിലെ ഏഴിനാണ് അപകടം. കൊടുങ്ങല്ലൂരിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിയായ അസീം വീട്ടിൽനിന്ന് ബൈക്കിൽ പോകുമ്പോൾ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: സജീന. സഹോദരി: പരേതയായ ഫാത്തിമ.