*കാറോടിച്ചിരുന്ന ഡോക്ടർക്ക് പരിക്ക്
പറവൂർ: ആലുവ - പറവൂർ റോഡിൽ മാളികംപീടികയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു. കാർ ഓടിച്ചിരുന്ന തോട്ടക്കാട്ടുകര സ്വദേശിനി ഡോ. ലൈലയ്ക്ക് നിസാര പരിക്കേറ്റു. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം.
ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിലെ ഡോക്ടറായ ഇവർ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർന്നു. അപകടത്തെത്തുടർന്ന് കുറേനേരം ഗതാഗതം സ്തംഭിച്ചു. ആലുവ വെസ്റ്റ് പൊലീസെത്തി കാർ മാറ്റിയതിനുശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.