shootout
ലോകകപ്പ് ഫുട്‌ബാളിനോടനുബന്ധിച്ച് കേരളബാങ്ക് ജീവനക്കാർക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഷൂട്ട്ഔട്ട് മത്സരത്തിൽ വിജയികൾക്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ട്രോഫി വിതരണം ചെയ്യുന്നു.

കൊച്ചി: ലോകകപ്പ് ഫുട്‌ബാളിനോടനുബന്ധിച്ച് കേരള ബാങ്ക് ജീവനക്കാർക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഷൂട്ട്ഔട്ട് മത്സരത്തിൽ കാസർകോട് ജില്ലാ ടീം, തിരുവനന്തപുരം ഹെഡ് ഓഫീസ് ടീം എന്നിവർ ചാമ്പ്യന്മാരായി.

പുരുഷ വിഭാഗത്തിൽ കോട്ടയം ജില്ലാ ടീമും വനിതാ വിഭാഗത്തിൽ കോഴിക്കോട് ജില്ലാ ടീമും റണ്ണറപ്പായി. കാക്കനാട് ഫുട്‌ബാൾ ടർഫിൽ നടന്ന മത്സരത്തിൽ വിജയികൾക്ക് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ട്രോഫികൾ വിതരണം ചെയ്തു. ബാങ്ക് ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗം അഡ്വ. മാണി വിയതത്തിൽ, ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ, റീജിയണൽ ജനറൽ മാനേജർ ജോളി ജോൺ, ജനറൽ മാനേജർ ഡോ. എൻ.അനിൽകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഷാജു പി.ജോർജ് എന്നിവർ പങ്കെടുത്തു. വിവിധ ജില്ലകളിൽ നിന്നും ഹെഡ് ഓഫീസിൽ നിന്നുമായി പുരുഷ, വനിത വിഭാഗങ്ങളിലായി 28 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.