
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ഇൻഫൊർമേഷൻ ടെക്‌നോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. എം.ബി. സന്തോഷ്‌കുമാർ, യു.ജി.സി സീനിയർ റിസർച്ച് ഫെല്ലോയും ഗവേഷക വിദ്യാർത്ഥിയുമായ ഇ.എ. നിസ്മി മോൾ എന്നിവർ വികസിപ്പിച്ച ഓട്ടോമേറ്റഡ് ആൻഡ് ക്വെറി ബേസ്ഡ് ഫാർമിംഗ് അസിസ്റ്റന്റ് സിസ്റ്റം ആൻഡ് മെതേഡ് വിത്ത് നോളജ് ബേസ് (എ.ക്യു.എഫ്.എ.കെ) എന്ന കാർഷിക രീതിക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ഇന്റർനെറ്റ് ഒഫ് തിംഗ്സ് (ഐ.ഒ.ടി ), സെൻസർ നെറ്റ്‌വർക്ക് സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കി കർഷകർക്ക് നിർദേശങ്ങൾ നൽകുന്ന ഓട്ടോമേറ്റഡ് രീതിയാണിത്. കാർഷിക സംബന്ധമായ അറിവുകൾ കമ്പ്യൂട്ടറിനു മനസിലാകുന്ന രൂപത്തിൽ ക്രോഡീകരിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.