cm

ആലുവ: ആലുവ നഗരസഭാ ശതാബ്ദി സമാപനത്തോടനുബന്ധിച്ച് 'കേരളകൗമുദി" പ്രസിദ്ധീകരിച്ച പ്രത്യേകപതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ അൻവർ സാദത്ത് എം.എൽ.എയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. ഇത്തരം പ്രവർത്തനങ്ങൾക്ക് കേരളകൗമുദി എന്നും മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബെന്നി ബെഹനാൻ എം.പി., നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർമാൻ സൈജി ജോളി, കേരളകൗമുദി ആലുവ ലേഖകൻ കെ.സി. സ്മിജൻ എന്നിവർ സംബന്ധിച്ചു.