കൊച്ചി: പച്ചാളം കെ.എസ്. ഉദയൻ റോഡ് സൂര്യ റസിഡൻസ് അസോസിയേഷൻ 73-ാം ഡിവിഷൻ കൗൺസിലർ മിന്ന വിവേര ഉദ്ഘാടനം ചെയ്തു. സെൻട്രൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ വിജയ് ശങ്കർ, എഡ്രാക്ക് എറണാകുളം നോർത്ത് സോൺ പ്രസിഡന്റ് ഫിലോമിന മോഹൻദാസ് എന്നിവർ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് ജോസഫ് കൊറയ, സെക്രട്ടറി കെ.എസ്. സന്തോഷ്, വൈസ് പ്രസിഡന്റ് ജോസഫ് പ്രിൻസ്, ജോയിന്റ് സെക്രട്ടറി വി.ജി. ആന്റണി, കോ-ഓർഡിനേറ്റർ ജോസഫ് സുരേഷ്, ട്രഷറർ ടി.ജി. വിനോദ് എന്നിവർ നേതൃത്വം നൽകി.