
അങ്കമാലി: കറുകുറ്റി അരീക്കലിൽ ട്രെയിനിൽനിന്നുവീണ് കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരൻ) പ്രകാശിന്റെ മകൻ ഡോൺ (24) മരിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് അപകടം. കൊച്ചിയിലെ ഫുട്ബാൾ മത്സരം കണ്ടുമടങ്ങുന്നതിനിടെയാണ് അപകടം. രാത്രി 12.45ന് അങ്കമാലിയിൽ എത്തിയപ്പോൾ സഹോദരനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് കിട്ടാതായി. ബന്ധുക്കൾ അന്വേഷണം നടത്തിയിരുന്നു. കറുകുറ്റി സ്റ്റേഷൻ എത്തുന്നതിന് മുമ്പായിരുന്നു അപകടം. മൃതദേഹം ഇന്നലെ പുലർച്ചെയാണ് കണ്ടത്. അമ്മ : മോളി. സഹോദരൻ: ഡാലിൻ.