കൊച്ചി: ഭരണഘടനാ വിഭാവനം ചെയ്തിട്ടുള്ള മനുഷ്യാവകാശങ്ങളും പൗരവകാശങ്ങളും ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ ഭരണകൂടങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് പറഞ്ഞു. തേവര എസ്.എച്ച് സ്‌കൂൾ ഒഫ് കമ്മ്യൂണിക്കേഷൻ കൊച്ചി പ്രബോധ ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'മനുക്ഷ്യാവകാശം പുതിയ വെല്ലുവിളികൾ' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശം എന്ന ആശയത്തിൽ മനുഷ്യന്റെ അന്തസ്, സ്വാതന്ത്ര്യം, തുല്യത, സാമൂഹ്യനീതി എന്നിവ കൂടിയുണ്ട് എന്നും അതു ജാതി, മത, ലിംഗ ഭേദമെന്യേ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഫാ. ജോസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ. വി. തോമസ്, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എൻ. മാധവൻ കുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡോ. ബാബു ജോസഫ് പ്രസംഗിച്ചു. പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി. നവീൻ കുമാർ സ്വാഗതവും പ്രവീൺ എബ്രഹാം നന്ദിയും പറഞ്ഞു.