
തൃക്കാക്കര: ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായുള്ള പുരുഷവിഭാഗം ചെസ് മത്സരത്തിൽ പറവൂർ ബ്ലോക്ക് ജേതാക്കൾ. മുളന്തുരുത്തി ബ്ലോക്ക് രണ്ടാംസ്ഥാനവും അങ്കമാലി നഗരസഭ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വനിതാ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം പറവൂർ, മുളന്തുരുത്തി ബ്ലോക്കുകളും അങ്കമാലി നഗരസഭയും കരസ്ഥമാക്കി. പുരുഷ വിഭാഗം വോളിബാളിൽ വടവുകോട് ബ്ലോക്കും വനിതാ വിഭാഗത്തിൽ പറവൂർ ബ്ലോക്കും ജേതാക്കളായി. മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്നലെ നടത്താനിരുന്ന ക്രിക്കറ്റ് മത്സരങ്ങൾ കനത്തമഴമൂലം മാറ്റിവച്ചിരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ മൂവാറ്റുപുഴയിൽ തന്നെ മത്സരങ്ങൾ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു