
കളമശേരി: അഞ്ച് പതിറ്റാണ്ടിലധികം കുസാറ്റിലെ നിറസാന്നിദ്ധ്യമായിരുന്ന അഞ്ചൽപ്പെട്ടിക്ക് 'വിശ്രമം" അനുവദിച്ച് തപാൽ വകുപ്പ്.
ഇടക്കാലത്ത് അഞ്ചൽപ്പെട്ടി ചായംപൂശി മിനുക്കി സംരക്ഷിച്ചിങ്കിലും കാലത്തിന്റെ മാറ്റവും ശാസ്ത്ര സാങ്കേതിക മുന്നേറ്റവും തപാൽ കുറ്റിയെ അവഗണനയിലൊതുക്കി. വല്ലപ്പോഴും ഒരു പോസ്റ്റ് കാർഡോ കളഞ്ഞുകിട്ടിയ വസ്തുക്കളോ ആളുകൾ നിക്ഷേപിക്കാറുണ്ടെന്ന് പോസ്റ്റ്മാൻ പറഞ്ഞു. കേടായതിനാൽ മാറ്റി എന്നാണ് തപാൽ വകുപ്പിന്റെ പ്രതികരണം.